YOGA CLASS FIRST SESSION
YOGA CLASS
18TH BATCH 2022-2024
FIRST SESSION (10/11/2022)
യോഗ പരിശീലന ക്ലാസ് റിപ്പോർട്ട്
10 നവംബർ 2022 ന് രാവിലെ 9 30 a.m ന് ക്ലാസുകൾ ആരംഭിച്ചു. സുധീഷ് സാറും അദ്ദേഹത്തിന്റെ സഹായിയായിട്ടുള്ള വിഷ്ണുസാറും കൂടിയാണ് ക്ലാസുകൾ നയിച്ചത്. യോഗ എന്താണ് എന്നുള്ളതിനെ പറ്റിയും യോഗ ശരീരത്തിനും മനസ്സിനും എങ്ങനെ ഫലപ്രദമാകുന്നു എന്നതിനെപ്പറ്റിയും സംസാരിച്ചു. പതഞ്ജലി മഹർഷിയിൽ തുടങ്ങുന്ന യോഗയുടെ പാരമ്പര്യം ചുരുക്കി പറഞ്ഞു. യോഗകൾ പലവിധത്തിലും ഉണ്ട് എന്നുള്ളത് പുതിയ അറിവായിരുന്നു. യോഗ എന്നത് തികച്ചും പ്രകൃതിയിൽ നിന്നും കടമെടുത്തിട്ടുള്ളവയാണ്. യോഗയിലെ ആസനങ്ങളിൽ ഒട്ടുമിക്കവയും ജന്തു ജീവജാലങ്ങളെ നിരീക്ഷിച്ചു ചിട്ടപ്പെടുത്തിയതാണ്. ഈ കാര്യങ്ങൾ സർ എടുത്തു പറയുകയുണ്ടായി. പക്ഷേ, സമൂഹത്തിലെ ഒരുപക്ഷം യോഗയെ ഹിന്ദുത്വവൽക്കരിക്കാൻ ശ്രമിക്കുന്നത് വേദനാജനകമാണെന്നുള്ള അഭിപ്രായം അദ്ദേഹം പങ്കുവെച്ചു. കുറച്ചുസമയത്തെ തിയറി ക്ലാസിനു ശേഷം പ്രാക്ടിക്കൽ ക്ലാസിലേക്ക് കടന്നു. നിവർന്നു നിന്ന് ചെയ്യുന്ന ആസനങ്ങളും ഇരുന്നു ചെയ്യുന്ന ആസനങ്ങളും കിടന്നു ചെയ്യുന്ന ആസനങ്ങളും സർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഞങ്ങൾക്കിടയിലെ തന്നെ ചില കുട്ടികൾ ഒന്നുകൂടി അത് ഞങ്ങൾക്ക് ചെയ്തു കാണിച്ചു തന്നു .
പൂർണ്ണ ജീവിതത്തിനുള്ള ചര്യയാണ് യോഗ. യോഗ എന്നത് ചിത്തത്തിന്റെ വൃത്തികളെ നിയന്ത്രിക്കുന്നതാണ്. ഈ ലോകത്തിലെ എന്തിനെയും നിയന്ത്രിക്കാൻ സാധിക്കും എന്നാൽ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കില്ല. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പുവരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യ പരിശീലനത്തിലൂടെ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമവും ആയാണ് യോഗ വ്യായാമ മുറയാണ് യോഗ.
Comments
Post a Comment